പപ്പായ കുരുവിന്റെ ഔഷധ ഗുണങ്ങൾ ഇവയാണ്

0
117

പപ്പായ ഇഷ്ടപ്പെടാത്തവര്‍ ആരുമില്ല. പഴുത്ത പപ്പായ തൊലി ചെത്തിക്കളഞ്ഞശേഷം കഴുകി കഷണങ്ങളാക്കി കഴിച്ചിട്ട് എല്ലാവരും അതിന്റെ കുരു വെറുതെ കളയുകയാണ് പതിവ്. എന്നാൽ, പപ്പായയുടെ കുരുവും വലിയൊരു ഔഷധമാണ്. ഒരുപക്ഷെ പഴത്തെക്കാളും ഔഷധമൂല്യം കുരുവിനുണ്ട്. അധികമാർക്കും അറിയാത്ത ഒരു കാര്യമുണ്ട്. ക്യാൻസറിനെ പ്രതിരോധിക്കുകയും ലിവർ സിറോസിസിനെപ്പോലും സുഖപ്പെടുത്തുകയും ചെയ്യുന്ന ഒന്നാണ് പപ്പായ കുരു. ക്യാൻസർ പടരുന്നത് തടയാനുള്ള പപ്പായ കുരുവിന്റെ കഴിവ ശാസ്ത്രീയമായി തെളിയിച്ചിട്ടുണ്ട്.

പ്രോട്ടീനാൽ സമ്പന്നമായ പപ്പായയുടെ കുരു ദഹന പ്രക്രിയയ്ക്ക് ഏറ്റവും ഉത്തമമമാണ്. വ്യായാമം ചെയ്യുന്നവർക്കുള്ള മികച്ച പോഷകാഹാരം കൂടിയാണിത്. ലുക്കീമിയ ശാസകോശ ക്യാൻസർ തുടങ്ങിയവയെ പ്രതിരോധിക്കാനും ഈ ഔഷധത്തിനു കഴിയും. ഫാറ്റി ലിവർ മൂലമുണ്ടാകുന്ന എല്ലാ പ്രശ്നങ്ങൾക്കും പപ്പായയുടെ കുരു ഒറ്റമൂലിയാണ്. കരളിന്റെ കൊഴുപ്പു കളഞ്ഞു കോശങ്ങളെ പുനർജീവിപ്പിക്കാൻ പപ്പായയുടെ കുരുവിനു കഴിയും.

പപ്പായയുടെ കുരു കഴിക്കാൻ അല്പം ചാവറപ്പുള്ളതിനാൽ ഇത് കഴിക്കുന്നതിനും ശാസ്ത്രീയ രീതികളുണ്ട്. പപ്പായയുടെ കുരു ഉണക്കിപ്പൊടിച്ച് സൂക്ഷിക്കണം. പഴുത്ത പപ്പായയുടെ കുരു ഇതിനായി ഉപയോഗിക്കാം. പ്രഭാതത്തിൽ ചെറുചൂടുവെള്ളത്തിൽ നാരങ്ങയുടെ നീര് കലർത്തിയതിനുശേഷം അതിലേക്ക് ഒരു സ്പൂൺ പപ്പായയുടെ കുരു പൊടിച്ചത് കലർത്തുക. ആഹാരത്തിനു മുൻപുതന്നെ ഇത് കഴിക്കുന്നത് കരളിനെ ദിനവും ശുദ്ധീകരിച്ച് ശക്തിപ്പെടുത്തും. കൊളസ്‌ട്രോൾ കുറയ്ക്കാനും രോഗപ്രതിരോധ ശക്തി വർധിപ്പിക്കാനും കഴിയും.

LEAVE A REPLY

Please enter your comment!
Please enter your name here