ഈ ഭക്ഷണങ്ങള്‍ ഒരിക്കലും ഒരുമിച്ച് കഴിക്കരുത് !

0
150

വിരുദ്ധ ആഹാരം തുടര്‍ച്ചയായി കഴിക്കുന്നത് വിഷം പോലെ ഉപദ്രവകാരിയാണ് എന്നാണ് അഷ്ടാംഗ ഹൃദയത്തിലെ ഈ ശ്ലോകംം ഓര്‍മപ്പെടുത്തുന്നത്. വിരുദ്ധാഹാരികള്‍ ക്രമേണ വാതം, ത്വക്ക്, ഉദര രോഗങ്ങള്‍ക്ക് അടിമപ്പെടുമത്രേ. ആയുര്‍വേദം വിലക്കുന്ന ചില ഭക്ഷണക്രമങ്ങളുണ്ട്. ആഹാരത്തിന്റെ അളവ്, കഴിക്കുന്ന സമയം, സ്ഥലം, ഇവയൊക്കെ പ്രധാനമാണ്.

കൊടും ചൂടില്‍ നിന്നു കയറി വന്നു തണുത്ത വെള്ളം കുടിക്കാതിരിക്കുക. ഒരിക്കല്‍ ഉപയോഗിച്ച എണ്ണ തുടര്‍ച്ചയായി പാചകത്തിന് ഉപയോഗിക്കുന്നത് ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കും. ഭക്ഷണ കാര്യത്തില്‍ ‘പാകം’ ഒരു പ്രധാന ഘടകമാണ്. വേവ് പാകത്തിനാകണം, ഉപ്പ് പാകത്തിനാകണം, എരിവ് പാകത്തിനു വേണം. എങ്കിലേ ആഹാരം നന്നാകൂ.

നിത്യജീവിതത്തിലെ ഓട്ടപ്പാച്ചിലുകള്‍ക്ക് തയ്യാറെടുക്കുമ്പോള്‍ പലപ്പോഴും നമ്മള്‍ പ്രാതല്‍ അഥവാ ബ്രേക്ക് ഫാസ്റ്റ് ഒഴിവാക്കുകയോ ലഘുവാക്കുകയോ ചെയ്യും ജോലിയെല്ലാം തീരുന്ന രാത്രി സമയത്ത് അതായത് അത്താഴത്തിന് അമിതമായി ആഹാരം കഴിക്കുകയും ചെയ്യും. എന്നാല്‍ ഇതാണ് പുതിയ കാലത്തിന്റെ ഏറ്റവും അനാരോഗ്യകരവും അപകടകരവുമായ ശീലം. ഒരു ദിവസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണം എന്ന് പറയുന്നത് ബ്രേക്ക് ഫാസ്റ്റ് ആണ് കാരണം മണിക്കൂറുകളുടെ വിശ്രമത്തിനു ശേഷം ശരീരം ഭക്ഷണത്തെ ആവശ്യപ്പെടുന്ന നേരമാണ് രാവിലെ ആ സമയത്ത് ഏറ്റവും പോഷകഗുണമുള്ള ഭക്ഷണം തന്നെ കഴിക്കണം ആ പോഷകങ്ങള്‍ പൂര്‍ണ്ണമായും ആഗീരണം ചെയ്യാന്‍ ശരീരം തയ്യാറായിരിക്കുന്ന സമയമാണത്.

ബ്രേക്ക് ഫാസ്റ്റിന്റെ നിലവാരം മുഴുവന്‍ ദിവസത്തെയും സ്വാധീനിക്കും. ശരീരത്തിലെ ആന്തരികവും ബാഹ്യവുമായ എല്ലാ അവയവങ്ങളും വിശ്രമിക്കാന്‍ തുടങ്ങുന്ന സമയമായ രാത്രികളില്‍ കഴിവതും ദഹിക്കാന്‍ എളുപ്പമുള്ളതും ലഘുവായതുമായ ആഹാരങ്ങള്‍ കഴിക്കുക.

വിശക്കുമ്പോളെല്ലാം ആഹാരം കഴിക്കണം. വിശന്നിരിക്കാതിരിക്കണമെന്ന് വൈദ്യശാസ്ത്രം. ആഹാരം കഴിക്കുന്നതിന് ഒരു മുന്നൊരുക്കം നല്ലതാണ്. കൈകഴുകി ഭക്ഷണത്തിനു മുന്നില്‍ വന്നിരിക്കുമ്പോള്‍ നമ്മുടെ ശരീരവും ദഹനരസങ്ങളുമായി ആഹാരത്തെ സ്വീകരിക്കാന്‍ തയാറാകും. അമിത ആഹാരം നന്നല്ല. എങ്കിലും നല്ല വിശപ്പുള്ളപ്പോള്‍ ലഘുവായി മാത്രം കഴിക്കുന്നതു പ്രശ്‌നമാകും.

നിഷിദ്ധമായ 7 ആഹാരങ്ങള്‍

1. പാലും പഴവും

പാലും പഴവും എക്കാലത്തേയും മികച്ച കോമ്പിനേഷനാണ്. ചില ആരാധനാലയങ്ങളിലെ നിവേദ്യം പോലുമാണ്. അടുത്തിടെ അവതരിച്ച ഷാര്‍ജാ ഷെയ്ക്ക് ഇന്നും പുതുതലമുറയില്‍ പിടിച്ചു നില്‍ക്കുന്നത് അതിന്റെ അസാദ്യ രുചി കാരണമാണ്. എന്നാല്‍ ഇവ രണ്ടും ഒരുമിച്ച് ഉള്ളില്‍ ചെന്നാല്‍ പ്രശ്‌നമാണ് അകത്ത് സൃഷ്ടിക്കുക. അകത്ത് ചെന്നാല്‍ ടോക്‌സിക് ആകുന്നതിനൊപ്പം നമ്മുടെ തലച്ചോറിനെ മന്ദഗതിയില്‍ ആക്കുകയും അവ ചെയ്യും.

2. മാംസവും ഉരുളക്കിഴങ്ങും

നല്ല ചിക്കന്‍ അല്ലെങ്കില്‍ ബീഫ് കറിയില്‍ ഉരുളക്കിഴങ്ങ് കഷ്ണങ്ങളാക്കി ചേര്‍ത്ത് വേവിച്ച് കഴിക്കുന്നതിന്റെ സ്വാദ് ഒന്ന് വേറെ തന്നെയാണ്.മലയാളിയുടെ ഏറ്റവും വലിയ കോമ്പിനേഷനുകളില്‍ ഒന്നാണ് അത്. ഇറച്ചിയുടെ അരപ്പില്‍ വെന്ത ഉരുളക്കിഴങ്ങിന്റെ അരാധകരല്ലാത്തവര്‍ ചുരുക്കം. എന്നാല്‍ ഇവ വയറില്‍ ചെന്നാല്‍ അത് ദഹന പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.

3. ഭക്ഷണ ശേഷം പഴങ്ങള്‍
നന്നായി ഭക്ഷണം കഴിച്ച ശേഷം പഴങ്ങള്‍ കഴിക്കുക നമ്മുടെ ശീലമാണ്. എന്നാല്‍ ഇത് ദഹന പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത് വഴി പഴങ്ങളുടെ ഫലവും കിട്ടുകയില്ല, കഴിച്ച ഭക്ഷണം ദഹിക്കാന്‍ ഒരുപാട് താമസം എടുക്കുകയും ചെയ്യും.

4. പീറ്റ്‌സ സോഡ

നല്ല അടിപൊളി പീറ്റ്‌സ ഒപ്പം കാര്‍ബണേറ്റഡ് ഡ്രിങ്ക്, പെപ്‌സിയെ, കോളയോ അങ്ങനെ എന്തെങ്കിലും.അന്നത്തെ ദിനം ധന്യമാകാന്‍ വേറെന്ത് വേണം ? എന്നാല്‍ ആ ശീലത്തോട് ഗുഡ് ബൈ പറഞ്ഞോളു. ഇവയെല്ലാം ദഹിപ്പിക്കാന്‍ എന്ത് മാത്രം ഊര്‍ജമാണ് ശരീരം നഷ്ടപ്പെടുത്തുന്നത് എന്ന് അറിയുമോ ? മാത്രമല്ല ഇത്തരം പാനിയങ്ങളിലെ പഞ്ചസാരയുടെ അളവ് നമ്മുടെ ദഹനപ്രക്രിയകളുടെ വേഗത തീരെ കുറഞ്ഞ രീതിയിലാക്കും.

5. ബര്‍ഗര്‍ ഫ്രൈസ്
ബര്‍ഗര്‍ കോമ്പോ വാങ്ങിയാല്‍ അതില്‍ ഉറപ്പായും ഫ്രെഞ്ച് ഫ്രൈസ് ഉണ്ടാകും. ഇനി കോമ്പോ അല്ല വാങ്ങുന്നെ എങ്കിലും നാം ബര്‍ഗറിനൊപ്പം ഫ്രെഞ്ച് ഫ്രൈസ് ചോദിച്ചുവാങ്ങും. എന്നാല്‍ ഇത് അത്ര നല്ല പ്രവണതയല്ലെന്ന് ആരോഗ്യ വിദഗ്ധര്‍ വിലയിരുത്തുന്നു. ഇരു ഭക്ഷണത്തിലെയും ട്രാന്‍സ് ഫാറ്റ്‌സ് നമ്മുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറക്കുകയും, നമുക്ക് ക്ഷീണവും ഉറക്കവും അനുഭവപ്പെടുത്തുകയും ചെയ്യും.

6. ധാന്യങ്ങള്‍ക്കൊപ്പം പഴച്ചാറ്

ധാന്യങ്ങള്‍ക്കൊപ്പം പഴച്ചാറ് കഴിക്കുന്നത് ശരീരത്തിലെ ദഹനപ്രക്രിയയെ സാരമായി ബാധിക്കുമെന്നാണ് റിപ്പോര്‍ട്ട്.

7. മത്സ്യവും മോരും

മല്‍സ്യത്തോട് മോരു ചേരില്ല, തേനും നെയ്യും തുല്യ അളവില്‍ വന്നാല്‍ കുഴപ്പമാണ്. പാലിനൊപ്പം പുളിരസം അരുത്. പൈനാപ്പിളും ചക്കപ്പഴവും മാമ്പഴവും മറ്റും പാലിനൊപ്പം കഴിക്കരുതെന്നു ചുരുക്കം. തേനും ഉഴുന്നും വിരുദ്ധ ആഹാരമാണ്. കോഴിയും തൈരും ശത്രുക്കളാണ്. ഗോതമ്പും എള്ളെണ്ണയും ഒരുമിച്ചു പാടില്ല.

ഇതൊക്കെ കേള്‍ക്കുമ്പോള്‍ നമുക്കു തോന്നിയേക്കാം ഇതു വല്യകഷ്ടമായല്ലോ. ഇങ്ങനെയായാല്‍ മനുഷ്യന്‍ എങ്ങനെ ആഹാരം കഴിക്കുമെന്ന്.

എന്നാല്‍ ഓര്‍ക്കുക പുതിയ തലമുറയുടെ ജീവിതക്രമത്തിലും ഭക്ഷണരീതിയിലും വന്ന മാറ്റങ്ങളാണ് ഇന്നത്തെ പല രോഗങ്ങള്‍ക്കും അടിസ്ഥാനമെന്നാണ് വൈദ്യശാസ്ത്രത്തിന്റെ മുന്നറിയിപ്പ്.

ആര്‍ട്ടിക്കിള്‍ ഉപകാരപ്രദമെങ്കില്‍ ഷെയര്‍ ചെയ്ത് സുഹൃത്തുക്കളിലും എത്തിക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here