ചുവപ്പ് വരയുള്ള മരുന്നുകള്‍! മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം. പരമാവധി ഷെയര്‍ ചെയ്യുക

0
98

സ്വയം ചികിത്സയുടെ അപകടത്തെക്കുറിച്ച് ഡോക്റ്റര്‍മാര്‍ നിരവധി തവണ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്. അസുഖം വന്നാല്‍ ഡോക്റ്ററെ കാണാതെ മരുന്നു കഴിക്കുന്നത് ചിലരുടെ ശീലമാണ്. പാക്കറ്റുകളില്‍ ചുവപ്പ് വരയുള്ള മരുന്നുകള്‍ ഡോക്റ്ററുടെ നിര്‍ദേശമില്ലാതെ കഴിക്കരുതെന്ന നിര്‍ദേശവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം രംഗത്ത് എത്തിയിരിക്കുന്നു.

മെഡിസിന്‍ വിത്ത് റെഡ് ലൈന്‍ എന്ന പേരിലാണ് ക്യാംപെയ്ന്‍. മരുന്ന് ഉപഭോഗത്തില്‍ മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. ഇതിനാല്‍ നമ്മുടെ സംസ്ഥാനത്തിന് പ്രത്യേക ശ്രദ്ധയും ക്യാംപെയ്ന്‍ നല്‍കുന്നു. ആന്റിബയോട്ടിക്കുകളും മറ്റുമാണ് പാക്കറ്റില്‍ ചുവന്ന വരയോട് കൂടി വിപണിയില്‍ എത്തുന്നത്.

ഡോക്റ്ററുടെ കുറിപ്പില്ലാതെ ഇത്തരം മരുന്നുകള്‍ ജനത്തിന് നല്‍കരുതെന്ന് മെഡിക്കല്‍ ഷോപ്പുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. വേദന സംഹാരികളാണ് ഇത്തരത്തിലുള്ള മരുന്നുകളില്‍ ഏറെയും. ഇവ കഴിച്ചാല്‍ കിഡ്‌നി, കരള്‍ എന്നിവയുടെ പ്രവര്‍ത്തനം തടസപ്പെടാം. മരണം വരെ സംഭവിക്കാനുള്ള സാധ്യതയുണ്ട്. ടിബി, മലേറിയ, മൂത്രാശയ സംബന്ധമായ രോഗങ്ങള്‍ തുടങ്ങിയവയ്ക്കുള്ള മരുന്നാണ് ചുവപ്പു ലേബലില്‍ പുറത്തിറങ്ങുന്നത്.

ഡോക്റ്ററുടെ നിര്‍ദേശമില്ലാതെ ഇവ വാങ്ങി കഴിച്ചാല്‍ ശരീരം ഗുരുതരമായ അവസ്ഥയിലാകും. ഇത്തരം സംഭവങ്ങള്‍ക്ക് തടയിടാനുള്ള നീക്കമാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം നടത്തുന്നത്.

ശ്രദ്ധിക്കൂ…..പൊതുജനങ്ങളുടെ അറിവിലേക്കായി ഷെയര്‍ ചെയുക. ആര്‍ക്കെങ്കിലും ഉപകാരപെടട്ടെ.

LEAVE A REPLY

Please enter your comment!
Please enter your name here