രാത്രി ഉറക്കമൊഴിഞ്ഞ് മൊബൈൽ ഉപയോഗിക്കുന്നവർ അറിയുക : നിങ്ങളെ കാത്തിരിക്കുന്നത് മാറാരോഗം

0
317

ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന അബദ്ധങ്ങൾ നമ്മളിൽ പലരും ചെയ്യാറുണ്ട്. അതിൽ പ്രധാനമാണ് ഉറങ്ങുന്നതിന് മുൻപ് ഫോൺ ഉപയോഗിക്കുന്നത്. സെല്‍ഫോണുകളില്‍ നിന്നുള്ള റേഡിയേഷന്‍ ഉറക്കമില്ലായ്മ, തലവേദന തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കു കാരണമാകാം.

ഉറങ്ങുന്നതിനു മുമ്പ് മൊബൈല്‍ ഉപയോഗിക്കുന്നവര്‍ ഗാഢനിദ്രയിലെത്താന്‍ ഏറെ നേരമെടുക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഉറങ്ങും മുമ്പ് ഫോണില്‍ ഏറെ നേരം ചെലവഴിക്കുന്നത് ഉറക്കകുറവിനെ മാത്രമല്ല കാഴ്ച ശക്തിയേയും ബാധിക്കുമെന്നാണ് പുതിയ പഠനം പറയുന്നത്. ഇരുട്ടിലോ കുറഞ്ഞ വെളിച്ചത്തിലോ അധികനേരം മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് ഒരു മുന്നറിയിപ്പാണ് ഈ പഠനം.

ഇത്തരത്തിലുള്ള ഫോണ്‍ ഉപയോഗം താത്കാലികമായ കാഴ്ചശക്തി നഷ്ടപ്പെടലിനും ഇടയാക്കുന്നുണ്ടെന്ന് ഗവേഷകര്‍ പറയുന്നു.ഇരുട്ടില്‍ കൂടുതല്‍ സമയം സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുമ്പോള്‍ അതില്‍ നിന്നുള്ള ലേസര്‍ രശ്മികള്‍ റെറ്റിനയ്ക്ക് ദോഷമായി മാറും. കമ്പ്യൂട്ടര്‍ ഉപയോഗിക്കുമ്പോഴും മൊബൈലില്‍ ബ്രൗസ് ചെയ്യുമ്പോഴും ആവശ്യത്തിന് പ്രകാശം ഉറപ്പുവരുത്തണമെന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.

സ്മാര്‍ട്ട്‌ഫോണുകളില്‍ നിന്നുള്ള പ്രകാശം റെറ്റിനയില്‍ കൂടുതലായി പതിയുമ്പോള്‍ ഉറക്കം നല്‍കുന്ന ഹോര്‍മോണുകളുടെ പ്രവര്‍ത്തങ്ങള്‍ തടസ്സപ്പെടുന്നു. അതേ തുടര്‍ന്ന് ഉറക്കം വൈകുകയും അത് അവരുടെ ജൈവഘടികാരത്തെ മോശമായി ബാധിക്കുകയും ചെയ്യും.

ദീര്‍ഘനേരം കംപ്യൂട്ടറില്‍ തന്നെ കണ്ണുംനട്ട് ജോലി ചെയ്യുമ്പോള്‍, കണ്ണുകള്‍ അടുത്തുള്ള വസ്തുവില്‍ മാത്രമേ ഫോക്കസ് ചെയ്യപ്പെടുന്നുള്ളു. അതുകൊണ്ട് ഇടയ്ക്ക് കുറച്ചുനേരം ദൂരെയുള്ള ഒരു വസ്തുവിലേക്ക് നോക്കണം. ഒരു മണിക്കൂറില്‍ അഞ്ച് മിനിറ്റെങ്കിലും ഇങ്ങനെ ചെയ്യുന്നത് നല്ലതാണ്. പച്ചപ്പുള്ളിടത്തേയ്ക്കു നോക്കുന്നത്, മനസിനെന്നതുപോലെ കണ്ണുകള്‍ക്കും ഫ്രഷ്‌നെസ് പകരുന്നു. കണ്ണുകള്‍ക്ക് ക്ഷീണം തോന്നുമ്പോള്‍, സീറ്റില്‍ നിവര്‍ന്നിരുന്ന ശേഷം ഉള്ളംകൈ രണ്ടും കൂട്ടിപ്പിടിച്ച് തിരുമ്മുക.

തുടര്‍ച്ചയായി കംപ്യൂട്ടറിനു മുന്നിലിരുന്ന് ജോലി ചെയ്യുമ്പോള്‍, ഇടയ്ക്ക് അല്‍പനേരം കണ്ണടച്ചിരിക്കുന്നതും കണ്ണിന്റെ ആയാസം കുറയ്ക്കും. വെറുതെ ഇമ ചിമ്മുന്നതു പോലും കണ്ണുകളുടെ ‘ഡ്രൈനസ്’ കുറയ്ക്കും. കണ്ണിലെ പേശികള്‍ക്ക് വേണ്ടത്ര വിശ്രമവും വ്യായാമവും ലഭിക്കാതിരുന്നാല്‍ പലതരത്തിലുള്ള അസുഖങ്ങളും നമ്മെ ബാധിക്കുമെന്ന വൈദ്യശാസ്ത്ര നിഗമനം വിസ്മരിക്കാതിരിക്കുക. നയനങ്ങളെ സംരക്ഷിക്കാന്‍ ചില ലളിതമായ വ്യായാമങ്ങള്‍ ഉണ്ട്. കമ്പ്യൂട്ടറിലെയോ ടി.വി.യിലെയോ സ്‌ക്രീനിലേക്ക് കൂടുതല്‍ സമയം തുടര്‍ച്ചയായി നോക്കി ഇരിക്കുന്ന പ്രവണത നന്നല്ല. അഞ്ചോ പത്തോ മിനുട്ടു കൂടുമ്പോള്‍ കണ്ണ് നന്നായി ചിമ്മുകയും തിരിക്കുകയും ചെയ്യുക.

കണ്ണുകള്‍ നന്നായി അടച്ചശേഷം കൃഷ്ണമണി വട്ടംകറക്കുക. അതോടൊപ്പം ദീര്‍ഘമായി ശ്വാസോച്ഛ്വാസം ചെയ്യുക, ഇടയ്ക്കിടെ അനന്തതയിലേക്ക് നോക്കുക. ആകാശത്തേക്കോ പച്ചപ്പിലേക്കോ വളരെ ദൂരത്തേക്കോ നോക്കിയിരിക്കുന്നത് കണ്ണുകള്‍ക്ക് ഏറെ ഗുണംചെയ്യും. കൂടുകാരിലേക്ക് ഷെയര്‍ ചെയ്യൂ…

LEAVE A REPLY

Please enter your comment!
Please enter your name here