പൊങ്ങിന്റെ അത്ഭുതകരമായ ഔഷധ ഗുണങ്ങൾ

0
105

പൊങ്ങിന്റെ ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. ശരിക്കും തേങ്ങ കഴിക്കുന്നതിന്റെ ഇരട്ടി ഗുണങ്ങളാണ് പൊങ്ങിലുള്ളത്. അവ എന്തൊക്കെയെന്ന് നോക്കാം.

ദഹനസംബന്ധമായ പ്രശ്‌നങ്ങളെ പ്രതിരോധിക്കാന്‍ ഏറ്റവും ഫലപ്രദമായിട്ടുള്ളതാണ് പൊങ്ങ്. നെഞ്ചെരിച്ചില്‍, വയറിന്റെ അസ്വസ്ഥത എന്നിവയെ ഇല്ലാതാക്കാന്‍ പൊങ്ങ് ഉത്തമമാണ്. കൊളസ്‌ട്രോള്‍ ശരീരത്തിന് ആരോഗ്യകരമായതാണ്. നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കാന്‍ ഏറ്റവും ഫലപ്രദമാണ് പൊങ്ങ്. ഹൃദയത്തിൽ പ്ലേക്കിന്റെ രൂപീകരണം തടഞ്ഞ് ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു. ആന്റിവൈറൽ, ആന്റിബാക്ടീരിയൽ, ആന്റി ഫംഗൽ ഗുണങ്ങൾ ഉള്ളതിനാൽ അണുബാധകളിൽ നിന്നു സംരക്ഷണം ഏകുന്നു.

നാരുകളാൽ സമ്പന്നം. ദഹനം മെച്ചപ്പെടുത്തുന്നു. ജീവകങ്ങൾ, ധാതുക്കൾ, പോഷകങ്ങള്‍ ഇവയുടെ ആഗിരണം മെച്ചപ്പെടുത്തുന്നു.

ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.

ശരീരത്തിൽ ഇൻസുലിൻ ഉത്പാദിപ്പിക്കുന്ന ഗ്രന്ഥിയായ പാൻക്രിയാസിനെ പരിപോഷിപ്പിക്കാൻ പൊങ്ങിന് ശേഷിയുണ്ട് അതിനാൽ തന്നെ പതിവായ പൊങ്ങ് ഉപയോഗം ഇൻസുലിൻ ഉത്പാദനത്തെ പരിപോഷിപ്പിക്കുകയും പ്രമേഹ സാധ്യതയെ തടയുകയും ചെയ്യുന്നു. രക്തത്തിലെ നല്ല കൊളസ്‌ട്രോൾ ആയ HDL നെ ഉത്പ്പാദിപ്പിക്കാനും ചീത്ത കൊളസ്‌ട്രോൾ ആയ LDL നെ ഇല്ലാതാക്കാനും പൊങ്ങിന്റെ ഉപയോഗം കൊണ്ട് സാധിക്കും. രക്തക്കുഴലിൽ കൊഴുപ്പടിഞ്ഞുകൂടുന്നത് തടയാൻ പൊങ്ങിന് കഴിയുന്നതിനാൽ ഹൃദ്രോഗ സാധ്യതയെ ഇല്ലാതാക്കാം. തൈറോയ്ഡ് ഗ്രന്ധിയിലെ പ്രശ്നങ്ങൾക്കും പൊങ്ങ് ഉത്തമ പ്രതിവിധിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here