വാഴക്കൂമ്പ് അഥവ വിറ്റാമിനുകളുടെ കലവറ ! ഇവയുടെ അതിശയിപ്പിക്കും ഗുണങ്ങള്‍ അറിഞ്ഞിരിക്കൂ..

0
109

വാഴപ്പഴം ധാരാളമായി കഴിക്കാറുണ്ടെങ്കിലും അതിനേക്കാള്‍ ജീവകം അടങ്ങിയ വാഴക്കൂമ്പ് നിര്‍ബന്ധമായും കഴിച്ചിരിക്കേണ്ടതാണ്.  പ്രത്യേകിച്ചും രോഗങ്ങള്‍ അലട്ടുന്ന ഇന്നത്തെ കാലത്ത്. കാരണം ഇന്ന് ഉണ്ടാകുന്ന സര്‍വ്വ ആരോഗ്യ പ്രശ്നങ്ങള്‍ക്കും വാഴക്കൂമ്പ് പരിഹാരമാണ്.  വൈറ്റമിന്‍ എ, വൈറ്റമിന്‍ സി, വൈറ്റമിന്‍ ഇ, പൊട്ടാസ്യം, ഫൈബര്‍, തുടങ്ങിയ നിരവധി ധാതുക്കളും വൈറ്റമിനുകളും അടങ്ങിയ പോഷകങ്ങളുടെ കലവറയാണ് വാഴക്കൂമ്പ്.

വാഴക്കൂമ്പ് കറിവച്ചു കഴിക്കുന്നത് മുലയൂട്ടുന്ന അമ്മമാര്‍ക്കു നല്ലതാണ്. കുട്ടികള്‍ക്ക് കൂടുതല്‍ ആരോഗ്യം ലഭിക്കുന്നു. പൊട്ടാസ്യത്തിന്റെ കലവറ ആയതിനാല്‍ മാനസിക സമ്മര്‍ദ്ദങ്ങളെ ചെറുക്കാനും വാഴക്കൂമ്പിനു കഴിയും. കൂടാതെ ആന്റി ഓക്‌സൈഡുകളെ പ്രദാനം ചെയ്യുന്നതിനാല്‍ കാന്‍സറിനെ ചെറുക്കാനും അകാലവാര്‍ധക്യം തടയാനും കഴിയും.

വാഴക്കൂമ്പ് കൊണ്ടുള്ള കറികള്‍ കഴിക്കുന്നത് കൊണ്ട് പ്രമേഹം കുറയും. വാഴപ്പഴം കഴിക്കുന്നതുകൊണ്ടുള്ള അതേ ഗുണങ്ങള്‍ ഇരട്ടിയായി വാഴക്കൂമ്പില്‍ നിന്നു ലഭിക്കും.  ആയതിനാല്‍ വാഴക്കൂമ്പ് കുട്ടികളുടെ ഭക്ഷണത്തില്‍ ആഴ്ചയില്‍ ഒന്നെങ്കിലും ഉള്‍പ്പെടുത്തണം.

LEAVE A REPLY

Please enter your comment!
Please enter your name here