മാതളത്തിന്റെ 10 ആരോഗ്യ ഗുണങ്ങള്‍ ഇവയാണ്..

0
116

ആരോഗ്യകരമായ ജീവിതം നയിക്കുന്നതിന് പഴങ്ങളും പച്ചക്കറികളും ആഹാരത്തില്‍ ഉള്‍പ്പെടുത്തേണ്ടത് വളരെ അത്യാവശ്യമാണ്. ഫാസ്റ്റ് ഫുഡിന്റെ പുറകേ പോകാതെ വിഷമയമില്ലാത്ത പഴങ്ങളും പച്ചക്കറികളും കഴിക്കേണ്ടതാണ് അത് നമ്മുടെ വീടുകളില്‍ തന്നെ കൃഷി ചെയ്യുകയാണെങ്കില്‍ ഉത്തമം. ആരോഗ്യകരമായ ജീവിതത്തിന് ഒഴിച്ചു കൂടാനാകാത്ത ഒന്നാണ് മാതളം നിരവധി പോഷകഘടകങ്ങള്‍ അടങ്ങിയിരിക്കുന്ന മാതളത്തിന്റെ ഗുണങ്ങള്‍ ഏറെയാണ് അതില്‍ ചിലത് നോക്കാം.

ഉറുമാൻപഴം എന്നും അറിയപ്പെടുന്ന മാതളനാരകം ഭക്ഷ്യയോഗ്യമായ ഒരു പഴമുണ്ടാകുന്ന ചെടിയാണ്. റുമാൻ പഴം എന്നും പേരുണ്ട്. ഔഷധ സമൃദ്ധവും പോഷക സമ്പുഷ്ടവുമായ ഒരു ഫലമാണ്‌ മാതളം അഥവാ ഉറുമാമ്പഴം പുരാതന ഭാരതത്തിലെ ആയുർവേദാചാര്യൻമാർ മാതളത്തെ ഹൃദയത്തെ ഉത്തേജിപ്പിക്കുന്ന ഫലമായി വിശേഷിപ്പിച്ചിരുന്നു. യൂനാനി വൈദ്യത്തിൽ ഇത്‌ ആമാശയവീക്കവും ഹൃദയസംബന്ധമായ വേദനയും മാറ്റാൻ ഉപയോഗിച്ചു പോന്നിട്ടുണ്ട്‌.

മാതള നാരകം ഉത്ഭവിച്ചത് ഹിമാലയത്തിനും ഈജിപ്തിനും ഇടയിലുള്ള പ്രദേശത്താണെന്ന് കരുതപ്പെടുന്നു. മറ്റു പഴങ്ങളെ അപേക്ഷിച്ച് വളരെക്കാലം കേടുകൂടാതിരിക്കുന്ന ഒന്നാണ് മാതളം.

1 . മാതളത്തിന്റെ അല്ലികള്‍ ഇടക്കിടെ തിന്നുന്നത് വിശപ്പുണ്ടാകാന്‍ ഉത്തമമാണ്. പ്രത്യേകിച്ചും കുട്ടികളില്‍ കാണുന്ന വിശപ്പില്ലായ്മ പരിഹരിക്കാന്‍ മാതളം ഉത്തമമാണ്. മാതളത്തിന്റെ അല്ലികള്‍ ഉണക്കിപൊടിച്ച് കഴിക്കുന്നതും ഉത്തമമാണ്.

2. ഇസ്രായേലിലെ റംബാൻ മെഡിക്കൽ സെന്ററിൽ അടുത്ത കാലത്ത്‌ നടന്ന പഠനത്തിൽ മാതളച്ചാർ ദിവസവും കുടിച്ചപ്പോൾ രക്‌തധമനികളിൽ കൊളസ്ട്രോൾ അടിയുന്ന അവസ്ഥ 90 ശതമാനം കണ്ട്‌ കുറഞ്ഞതായി കണ്ടൂ. ഫലങ്ങളുടെ കൂട്ടത്തിൽ പെട്ടെന്ന്‌ ദഹിക്കുന്ന ഒന്നാണ്‌ മാതളം. ഇത്‌ വിശപ്പ്‌ കൂട്ടുകയും ദഹനക്കേടും രുചിയില്ലായ്മയും വയറു പെരുക്കവും മാറ്റുകയും ചെയ്യും.

3. പിത്തരസം ശരീരത്തിൽ അധികമായി ഉണ്ടാകുന്നതു മൂലമുള്ള ശർദിൽ, നെഞ്ചരിച്ചിൽ, വയറുവേദന എന്നിവ മറ്റാൻ ഒരു സ്പൂൺ മാതളച്ചാറും സമം തേനും കലർത്തി സേവിക്കാൻ ശുപാർശ ചെയ്യപ്പെടുന്നു.

3. അതിസാരത്തിനു വയറുകടിക്കും മാതളം നല്ലൊരു ഔഷധമാണ്‌. ഈ അവസ്ഥകളിൽ മാതളച്ചാർ കുടിക്കാൻ നൽകിയാൽ വയറിളക്കം കുറയുകയും ശരീരക്ഷീണം കുറയുകയും ചെയ്യും.

4. മാതളത്തോടോ പൂമൊട്ടോ ശർക്കര ചേർത്ത്‌ കഴിക്കുന്നതും അതിസാര രോഗങ്ങൾക്കെതിരെ ഫലവത്താണ്‌. മാതളത്തിന്റെ തണ്ടിന്റെയും വേരിന്റെയും തൊലി വിരനാശക ഔഷധമായി ഉപയോഗിക്കുന്നു. പ്യൂണിസിൻ എന്ന ആൽകലോയ്ഡിന്റെ സാന്നിധ്യമാണ്‌ ഇതിനു നിദാനം. വേരിന്റെ തൊലിയിലാണ്‌ പ്യൂണിസിൻ അധികം അടങ്ങിയിട്ടുള്ളത് എന്നതിനാൽ ഇതാണ്‌ കൂടുതൽ ഫലപ്രദം. ഇത്‌ കഷായം വെച്ച്‌ സേവിച്ച ശേഷം വയറിളക്കു വഴി നാടവിരകളെയും മറ്റും നശിപ്പിച്ച്‌ പുറന്തള്ളാം.

5. മാതളത്തിന്റെ കുരുന്നില ഉണക്കിപ്പൊടിച്ച്‌ കഴിക്കുന്നത്‌ ഉരുളൻ വിരകളെ നശിപ്പിക്കാൻ സഹായിക്കും. മാതളപ്പഴത്തിന്റെ ചാറ്‌ ജ്വരവും മറ്റുമുണ്ടാകുമ്പോൾ ദാഹം മാറാൻ സേവിച്ച്‌ പോരുന്നു. ഇതുപയോഗിച്ച്‌ ഉണ്ടാക്കുന്ന സർബത്ത്‌ മൂത്ര തടസ്സം, മൂത്രാശയ വീക്കം, ദഹനസംബന്ധമായും ആസ്തമയോടും അനുബന്ധിച്ചുണ്ടാകുന്ന പനി എന്നിവ മാറാൻ കുടിക്കുന്നുണ്ട്‌. മോണയെ ബലപ്പെടുത്താനുമൊക്കെ സഹായകരമാണ്‌.

6. വേരിന്റെ തൊലി ഉപയോഗിച്ചുണ്ടാകുന്ന കഷായം വായിൽ കൊള്ളുക വഴി തൊണ്ടയിലെ അസ്വാസ്ഥ്യം അകറ്റാം. ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും ഇതൊരു ഫലപ്രദമായ ദഹനസഹായി ആണ്. ഇത് കൂടാതെ മാതളത്തില്‍ അടങ്ങിയിരിക്കുന്ന ഇരുമ്പ് അനീമിയ അഥവാ വിളര്‍ച്ച അകറ്റാന്‍ ഫലപ്രദമണ്.

7. മാതളനാരങ്ങ ജ്യൂസിൽ പഞ്ചസാരയുടെ ആവശ്യമില്ല എന്നുള്ളതുകൊണ്ട് തന്നെ പ്രമേഹം പോലുള്ള പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നു. ഒരു കപ്പ് ജ്യൂസില്‍ അടങ്ങിയിട്ടുള്ള ഗുണങ്ങൾ ഇവയാണ് – നാരുകള്‍ ആറു ഗ്രാം, വിറ്റാമിന്‍ കെ ഇരുപത്തിയെട്ട് മില്ലി, വിറ്റാമിന്‍ ഇ ഒരു മില്ലി ഗ്രാം, പ്രോട്ടീന്‍ രണ്ട്‌ ഗ്രാം തുടങ്ങി നിരവധി ഘടകങ്ങളാണ് ഇതിൽ അടങ്ങിയിട്ടുള്ളത്. ഇവ പ്രമേഹ സാധ്യത ഇല്ലാതാക്കുന്നു.

8. മാതള നാരങ്ങ വ്യക്കകളെ സംരക്ഷിക്കും. പല വ്യക്ക രോഗങ്ങളെ തടയാനുളള കഴിവ് മാതളത്തിനുണ്ട്. വ്യക്കരോഗികൾ ദിവസേനെ മാതള നാരങ്ങ ജ്യൂസ് കുടിക്കുന്നത് നല്ലതാണ്. മാതളത്തിൻ്റെ കുരുക്കൾ പാലില്‍ അരച്ച് കുഴമ്പാക്കി സേവിക്കുന്നത് കിഡ്‌നിയിലും മൂത്രാശയത്തിലും ഉണ്ടാകുന്ന കല്ലുകളെ ലയിപ്പിച്ച് കളയാൻ സഹായിക്കുമെന്ന് കരുതപ്പെടുന്നു.

9. ഓരോ ഗ്ലാസ് മാതളം ജ്യൂസ് ദിവസേന കഴിക്കുന്നത് പുരുഷന്‍മാരുടേയും സ്ത്രീകളുടേയും ലൈംഗികശേഷി വര്‍ദ്ധിപ്പിക്കുന്നതിന് ഗുണകരമാണ്. സ്ഥിരമായി മാതള നാരങ്ങ ജ്യൂസ് കഴിയ്ക്കുന്നത് ക്യാന്‍സറിനെ വരെ തടഞ്ഞു നിർത്തുന്നു. ആൻ്റി ഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമായ മാതള നാരങ്ങ ദിവസവും കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

10. സൗന്ദര്യ സംരക്ഷണത്തിനും മാതള നാരങ്ങ മികച്ചതാണ്‌. ചർമ്മത്തിൻ്റെ ഓജസും തേജസും വീണ്ടെടുക്കാൻ മാതളനാരങ്ങ സഹായിക്കും. മാതള നാരങ്ങയിൽ ചെറു നാരങ്ങ ചേർത്ത് പേസ്‌റ്റാക്കി മുപ്പത് മിനിറ്റ്‌ മുഖത്ത്‌ പുരട്ടിയ ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക. മുഖത്തിന്‌ തെളിച്ചവും നിറവും ലഭിക്കും.

അതുപോലെ തന്നെ മാതള നാരങ്ങ പെയിസ്‌റ്റില്‍ ഒരു ടീസ്‌പൂണ്‍ തേന്‍ ചേര്‍ത്ത്‌ മുഖത്തും കഴുത്തിലും പുരട്ടുന്നത് ചര്‍മ്മത്തിന്‌ തിളക്കം ലഭിക്കാൻ സഹായിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here