ലോത്ത് എവിടെ നിന്നും ഭൂ നികുതിയും കെട്ടിട നികുതിയും ഓൺലൈൻ വഴി അടക്കാം

0
107

എല്ലാം ഡിജിറ്റലായി ഈ കാലത്ത് വർഷാവർഷം ഭൂനികുതിയും കെട്ടിട നികുതിയും പഞ്ചായത്ത് ഓഫീസിൽ പോയി വെയിൽ കൊണ്ട് മണിക്കൂറോളം ക്യു നിന്ന് അടക്കേണ്ടതില്ല , എല്ലാം ഓൺലൈനിലൂടെ അടയ്ക്കാനുള്ള സംവിധാനം ഇപ്പോൾ ഉണ്ട് . ഇത് പലരും ഉപയോഗപ്പെടുത്തുന്നില്ല എന്നതാണ് സത്ത്യം , ഗൾഫിൽ ഉള്ളവർക്ക് ഈ സേവനം വളരെ ഉപകാരപ്പെടും .കാരണം ഗൾഫിൽ ഉള്ളവർ ഭൂനികുതിയും കെട്ടിട നികുതിയും അടക്കുന്ന കാര്യം വിട്ടു പോകാറുണ്ട് ഫൈൻ നോട്ടീസ് വരുമ്പോഴാണ് നികുതി അടക്കാനുള്ള കാര്യം അറിയുന്നത് .

എന്നാൽ നിങ്ങൾക്ക് ഗൾഫിലിരുന്നും ഭൂനികുതിയും കെട്ടിട നികുതിയും ഓൺലൈനിലൂടെ അടയ്ക്കാം.ഇതിനു അകെ വേണ്ടത് ഇന്റർനെറ്റും ഒരു ഡെബിറ്റ് കാർഡുമാണ്.എങ്ങനെയാണ് ഓണ്ലൈനുടെ നികുതി അടക്കുന്നത് എന്ന് നോക്കാം.

അതിനായി കേന്ദ്ര സർക്കാരിന്റെ വെബ്‌സൈറ്റിൽ കയറുക http://www.revenue.kerala.gov.in/ അതിൽ മുകൾ ഭാഗത്ത് കാണുന്ന PAY YOUR TAX എന്ന ബട്ടണിൽ അമർത്തുക . അപ്പോൾ ഒരു വിൻഡോ ഓപ്പൺ ആയി വരും അതിൽ signup എന്ന ഭാഗത്ത് ക്ലിക്ക് ചെയ്തു നിങ്ങളുടെ ഇമെയിൽ ഐഡിയും , നിങ്ങളുടെ പേരും ഡീറ്റയിൽ നലകികൊണ്ട് ഒരു പുതിയ അക്കൗണ്ട് create ചെയ്യുക .

അപ്പോൾ നിങ്ങളുടെ മൊബൈലിലേക്ക് OTP നമ്പർ വരും അത് എന്റർ ചെയ്ത് കൊടുക്കുക . ശേഷം നിങ്ങൾക്കൊടുത്ത യൂസർ നെയിം പാസ്സ്‌വേർഡ് നൽകികൊണ്ട് നിങ്ങളുടെ അക്കൗണ്ട് ഓപ്പൺ ചെയ്യുക .

തുടർന്ന് നിങ്ങളുടെ ബൂ വിവരം എല്ലാം ആഡ് ചെയ്യുക . ശേഷം നിങ്ങളുടെ വില്ലേജ് ഓഫീസിൽ നിന്നും അപ്രൂവൽ ലഭിക്കുന്നതായിരിക്കും , അപ്രൂവൽ ലഭിച്ചു കഴിഞ്ഞാൽ പേയ്‌മെന്റ് അടക്കാനുള്ള വിൻഡോ ഓപ്പൺ ആയി അവരും അതിൽ ഭൂ നികുതി അടക്കം .

എങ്ങനെ കെട്ടിട നികുതി ഓൺലൈനിലൂടെ അടക്കം :
നിങ്ങളുടെ മൊബൈലിന്റെയോ കംപ്യൂട്ടറിന്റെയോ ബ്രൗസറിൽ https://tax.lsgkerala.gov.in/epayment/ ഈ അഡ്രെസ്സ് ടൈപ്പ് ചെയ്യുക . അപ്പോൾ ഒരു വെബ്സൈറ്റ് തുറന്ന് വരും അതിൽ താഴെ ഇടത്തെ സൈഡിൽ രണ്ട് ഓപ്ഷനുകൾ കാണും Corporation / Municipality / Grama Panchayat അനുയോജ്യമായതിൽ സെലക്ട് ചെയ്യുക .

ശേഷം നിങ്ങളുടെ വിവരങ്ങൾ നൽകികൊണ്ട് ഒരു അക്കൗണ്ട് create ചെയ്യുക . അക്കൗണ്ട് തുറന്ന ശേഷം നിങ്ങളുടെ കെട്ടിട വിവരണങ്ങൾ നലകികൊണ്ട് ഓൺലൈനിലൂടെ നികുതി അകായ്‌ക്കാം . അറിവുകൾ ഉപകാര പ്രഥമാണെങ്കിൽ ഷെയർ ചെയുക

LEAVE A REPLY

Please enter your comment!
Please enter your name here